കണ്ണൂർ: വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ. കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണം യാതൊരു തെളിവുമില്ലാതെയാണെന്നും ശൈലജ ടീച്ചർ ആരോപിച്ചിരുന്നു. യുഡിഎഫ് വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നുവെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.