വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക് വോട്ടു ചെയ്യാനെത്തി നവദമ്പതികള്‍; നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പൂജയുമായി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍

ജമ്മുവിലെ ഉധംപൂർ-ദോഡ മണ്ഡലത്തിൽ വോട്ടു ചെയ്യാനാണ് നവദമ്പതികൾ എത്തിയത്. മണിപ്പൂരിലെ ബിഷ്ണുപൂരിൽ ബൂത്ത്‌ പിടിച്ചെടുക്കാൻ വന്നവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jammu Untitledn.jpg

ജമ്മു: വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക് വോട്ടു ചെയ്യാനെത്തി നവദമ്പതികള്‍. ജമ്മുവിലെ ഉധംപൂർ-ദോഡ മണ്ഡലത്തിൽ വോട്ടു ചെയ്യാനാണ് നവദമ്പതികൾ എത്തിയത്.

Advertisment

മണിപ്പൂരിലെ ബിഷ്ണുപൂരിൽ ബൂത്ത്‌ പിടിച്ചെടുക്കാൻ വന്നവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു.

അതെസമയം, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും വിദിഷയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ചൗഹാന്‍ സ്വന്തം വസതിയില്‍ പൂജ നടത്തി.

Advertisment