New Update
/sathyam/media/media_files/ocGKDdQ4CdS3RYUjN2mw.jpg)
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആലപ്പുഴ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പ്പം ഒരുക്കി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ അസംബ്ലി പ്രസിഡന്റ് ഷാഹുല്‍ ജെ. പുതിയ പറമ്പിലിന്റെയും എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി എറിക് സ്റ്റീഫന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന് എത്തിയ ദീപക് മൗത്താട്ടില്‍ എന്ന മണല്‍ ശില്‍പ്പിയും പത്തോളം വരുന്ന തൊഴിലാളികളും ചേര്‍ന്ന് 7 മണിക്കൂര്‍ സമയമെടുത്താണ് മണല്‍ ശില്‍പ്പം തീര്‍ത്തത്. ഹൃദയത്തില്‍ കെസി എന്ന അടിക്കുറുപ്പോടു കൂടിയ കൂറ്റന്‍ മണല്‍ശില്‍പ്പം കാണാനായി നൂറുകണക്കിന് പേരാണ് ആലപ്പുഴ ബീച്ചില്‍ എത്തുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us