New Update
/sathyam/media/media_files/PwQOeBihwDo5uMRl9uMq.jpg)
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇതുവരെ 143 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.
Advertisment
ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. പലരും ഒന്നിലേറെ പത്രികകളാണ് സമര്‍പ്പിച്ചത്. ആകെ 234 പത്രികളാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്. ഇന്നലെ മാത്രം 152 പത്രികകളാണ് സമര്‍പ്പിച്ചത്.