/sathyam/media/media_files/4AqLrldSHAntk3gMlWsX.jpg)
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്.
32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വര്‍ണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. 1.04 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറടക്കം ഏട്ട് വാഹനങ്ങള്‍ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വര്‍ണവുമുണ്ട്.
ഇവയടക്കം മൊത്തം 6,23,46,080 രൂപയാണു നിക്ഷേപമൂല്യമെന്നും നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തംപേരിലുള്ള കെട്ടിടങ്ങള്‍ക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാധ്യതയുമുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ കൈവശം പണമായി 15,000 രൂപയും നിക്ഷേപമായുള്ളത് 61.97 ലക്ഷവുമാണ്. ഭാര്യയുടെ കൈയില്‍ പണമായി 12,000 രൂപയാണുള്ളത്. സ്വന്തമായി ഇദ്ദേഹത്തിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ടു കാറുകളുണ്ട്. ഇദ്ദേഹത്തിന് ഏട്ട് ഗ്രാം സ്വര്‍ണമാണുള്ളത്. ഭാര്യയുടെ കൈയില്‍ 425 ഗ്രാം സ്വര്‍ണവുമുണ്ട്.
5.62 കോടി വിലമതിക്കുന്ന കൃഷിഭൂമിയടക്കം മൊത്തം 6.88 കോടിയുടെ ഭൂകെട്ടിട ആസ്തിയും ഫ്രാന്‍സിസ് ജോര്‍ജിന്‍െ്റ പേരിലുണ്ട്. കേരള ബാങ്കില്‍ കാര്‍ഷികവായ്പ ഇനത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയും ഇദ്ദേഹത്തിനുണ്ട്.
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കള്‍ 14.4 കോടിയുടേയും, സ്വര്‍ണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു.
ആസ്തിയില്‍ മുന്‍പന്തിയിലുള്ളൊരു മറ്റൊരു സ്ഥാനാര്‍ത്ഥി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ സുരേഷ് ഗോപിയാണ്. 12.66 കോടിയാണ് സുരേഷ് ഗോപിയുടെ ആകെ ആസ്തി. 8.59 കോടിയുടെ സ്ഥാവര സ്വത്തും 4.07 കോടിയുടെ ജംഗമ സ്വത്തുക്കളും ഉള്ളതായി സുരേഷ് ഗോപി വ്യക്തമാക്കുന്നു. 2019 ല്‍ 10.66 കോടിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us