കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഒന്‍പതായി.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ (എല്‍.ഡി.എഫ്.), കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ബേബി മത്തായി, ഭാരത് ധര്‍മ ജന സേന സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി(എന്‍.ഡി.എ), ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി വിജുമോന്‍ ചെറിയാന്‍ എന്നിവര്‍ ഇന്നലെ വരണാധികാരിയായ കലക്ടര്‍ വി. വിഗ്‌നേശ്വരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്(യു.ഡി.എഫ്.) നാമനിര്‍ദേശപത്രിക ഇന്ന് രാവിലെ 11 ന് കലക്ടര്‍ക്കു സമര്‍പ്പിക്കും.
/sathyam/media/media_files/suXbH65y83NsFJqzSTP7.jpg)
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം കോട്ടയം മണ്ഡലത്തിലെ റോഡ് ഷോ നടക്കും. സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമന്‍ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വര്‍ഗീസ്, സ്‌കറിയ എം.എം, എസ്.യു.സി.ഐ.(സി) സ്ഥാനാര്‍ഥിയായി തമ്പി എന്നിവര്‍ മുമ്പ്് പത്രിക നല്‍കിയിരുന്നു.
പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക.
പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.