ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ മാറി മറിഞ്ഞ് കോട്ടയത്തെ ലീഡ് നില; ആദ്യ റൗണ്ടില്‍  3,973 വോട്ടുകള്‍ക്ക് ഫ്രാന്‍സീസ് ജോര്‍ജിന് ലീഡ്; ഇക്കുറി എന്‍.ഡി.എ വോട്ട് എണ്ണം വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി തുഷാര്‍

എന്‍.ഡി.എ ഇക്കുറി 2019ലെ വോട്ടു എണ്ണം വര്‍ധിപ്പിക്കുമെന്ന അവകാശവാദങ്ങള്‍ ഫലം കാണുന്ന ദൃശ്യമായി കോട്ടയം ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തുവരുന്ന കണക്കുകള്‍.

New Update
thomas chazhikadan francis george thushar

കോട്ടയം: രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫിന്റെ തോമസ് ചാഴികാടനെക്കാള്‍  3,973 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജിനുള്ളത്.

Advertisment

ഫ്രാന്‍സീസ് ജോര്‍ജിന്റെ വോട്ടു നില വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ടിലെ ഫലം പുറത്തേക്കു വരുമ്പോള്‍ 31589 വോട്ടുകൾ നേടി. തൊട്ടു പിന്നാലെ 27616 വോട്ടുമായി തോമസ് ചാഴികാടന്‍ , 16419 വോട്ടുകളുമായി തുഷാര്‍ വെള്ളാപ്പള്ളിയും ശക്തമായ പോരാട്ടം കാഴ്ച വെക്കുന്നുണ്ട്. 

എന്‍.ഡി.എ ഇക്കുറി 2019ലെ വോട്ടു എണ്ണം വര്‍ധിപ്പിക്കുമെന്ന അവകാശവാദങ്ങള്‍ ഫലം കാണുന്ന ദൃശ്യമായി കോട്ടയം ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തുവരുന്ന കണക്കുകള്‍.

എല്‍.ഡി.എഫിന്റെ വോട്ടുകള്‍ ഇക്കുറി എന്‍.ഡി.എ പിടിച്ചെടുക്കുമെന്നടക്കമുള്ള വിലയിരത്തലുകള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് യു.ഡി.എഫിന്റെ മുന്നേറ്റത്തിനരുസരിച്ചുള്ള വോട്ട് നിലയാണ് ഫ്രാന്‍സിസ് ജോര്‍ജിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

തപാല്‍ വോട്ടുകളിലടക്കം ഫ്രാന്‍സീസ് ജോര്‍ജിനാണ് ലീഡ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നു.

Advertisment