ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/6eewSepLasQeGhSzyYEo.jpg)
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
Advertisment
നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
മത്സരിക്കാൻ ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികളുള്ളത് കോട്ടയത്ത്
അതേസമയം മത്സരിക്കാൻ ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാർത്ഥികളാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us