ഫലമറിയാൻ ഇനി നാലുനാൾ; കൂട്ടലും കിഴിക്കലുമായി മുന്നണികൾ ! 16 സീറ്റ് ഉറപ്പിച്ച് യുഡിഎഫ്. കണ്ണൂരടക്കം നാലു സീറ്റിൽ നേരിയ പ്രതീക്ഷ മാത്രം ! എൽഡിഎഫ് ഉറപ്പിച്ചത് രണ്ടെണ്ണം. പ്രമുഖരടക്കം തോറ്റേക്കും ! ഇത്തവണയും പ്രതീക്ഷയില്ലാതെ ബിജെപി; മൂന്നു മുന്നണികളുടെയും പ്രതീക്ഷകൾ ഇങ്ങനെ

എൽ ഡി എഫ് ക്യാമ്പ് ഉറപ്പായും പ്രതീക്ഷിക്കുന്നത് രണ്ടു സീറ്റ് ആണ്. മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളാണിത്. ഇതിനു പുറമെ നാലിടത്ത് കൂടി വിജയ പ്രതീക്ഷയുണ്ട്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | ലോക്സഭാ ഇലക്ഷന്‍ 2024

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ldf udf bjp

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ നാലു ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് മൂന്നു മുന്നന്നികളും തികഞ്ഞ വിജയ പ്രതിക്ഷയിൽ. കഴിഞ്ഞ തവണ നേടിയ 19 സീറ്റ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും 16ൽ കുറയില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 

Advertisment

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ 20 സീറ്റും പറഞ്ഞിരുന്നെങ്കിലും നാലിടത്തെങ്കിലും കടുത്ത മത്സരം നടന്നതായാണ് യുഡിഎഫ് പറയുന്നത്. മാവേലിക്കര, ആലത്തൂർ, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളിൽ  മത്സരം ശക്തമായി നടന്നു. ഇതിൽ മൂന്നിടത്ത് എങ്കിലും തോറ്റേക്കാമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. 

പോളിങ് ശതമാനം കുറഞ്ഞത് കണക്കുകൂട്ടേണ്ടന്നും അത് എൽഡിഎഫിനെ ബാധിക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്. 16 സീറ്റ് ഉറപ്പാണെന്നും കോൺഗ്രസിന് 12 ഉറപ്പാണെന്നുമാണ് കണക്കു കൂട്ടൽ. 

ലീഗിന്റെ രണ്ട്, ആർ എസ് പി, കേരളാ കോൺഗ്രസ് ഒരോന്നും വിജയിക്കുമെന്നും യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. എൽ ഡി എഫ് ക്യാമ്പ് ഉറപ്പായും പ്രതീക്ഷിക്കുന്നത് രണ്ടു സീറ്റ് ആണ്. മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളാണിത്. ഇതിനു പുറമെ നാലിടത്ത് കൂടി വിജയ പ്രതീക്ഷയുണ്ട്. കണ്ണൂർ, കോഴിക്കോട്, വടകര, കോട്ടയം സീറ്റുകളിലാണ് നേരിയ പ്രതീക്ഷയുള്ളത്. പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് ഉറപ്പിക്കാനാവുന്നില്ല.

ബിജെപിയാകട്ടെ ആദ്യ ഘട്ടത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ പങ്കിട്ടെങ്കിലും ഇപ്പോൾ അതില്ല. തൃശൂർ മാത്രമാണ് നേരിയ പ്രതീക്ഷയുള്ളത്. തിരുവനന്തുപുരത്ത് രണ്ടാമത് എത്തുമെന്നും പത്തനംതിട്ടയിൽ വോട്ട് വർധിപ്പിക്കുമെന്നും കണക്കു കൂട്ടുന്നു. കൂട്ടലിനും കിഴിക്കലിനും ഇനി നാലു ദിവസത്തെ ആയുസ് മാത്രം.

Advertisment