Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ്: രണ്ടാ ഘട്ടത്തിൽ രാജ്യത്ത് ഇന്ന് 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

രാവിലെ 6 മണി മുതൽ മോക്ക് പോളിന് തുടക്കമാകും. 30,238 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്താം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Lok Sabha election 2024 Campaign

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാ ഘട്ട വോട്ടെടുപ്പ്  കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 12 സംസ്ഥാനങ്ങളിലെ 88 സീറ്റുകളും കേന്ദ്രഭരണ പ്രദേശമായ ജമ്മു ആന്‍ഡ് കശ്മീരിലെ ഒരു മണ്ഡലത്തിലും ആണ് വോട്ടെടുപ്പ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

Advertisment

കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന്‍ (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8),  പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മീര്‍ (1) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 194 സ്ഥാനാർഥികളാണ്. 13,272 കേന്ദ്രങ്ങളിലായി സംസ്ഥാനത്താകെ 25,231 പോളിംഗ് ബൂത്തുകളുണ്ട്.

രാവിലെ 6 മണി മുതൽ മോക്ക് പോളിന് തുടക്കമാകും. 30,238 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്താം.

 ഇത്തവണ കേരളത്തിൽ ആകെ 2,77,49,159 വോട്ടര്‍മാരണുള്ളത്. അതിൽ 1,43,33,499 പേര്‍ സ്ത്രീ വോട്ടർമാരാണ് . 5,34,394 പേര്‍ 18നും 19നും ഇടയിൽ പ്രായക്കാരായ കന്നിവോട്ടര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും, 367 ഭിന്നലിംഗ വോട്ടർമാരുമുണ്ട്.

വോട്ടെടുപ്പ് നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുള്ളത് ആകെ 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ്. ഓരോ ബൂത്തിലും പ്രിസൈഡിങ് ഓഫീസർ അടക്കം നാലു വീതം പോളിംഗ് ഉദ്യോഗസ്ഥരുണ്ടാകും. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്നത് 437 ബൂത്തുകളാണ്.

ഭിന്നശേഷി ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. പ്രശ്നബാധിത ബുത്തുകളിൽ വെബ്കാസ്റ്റിങ് ഉണ്ടാകുമെന്നും വോട്ടെടുപ്പിന് പൂർണ്ണസജ്ജമായതായും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Advertisment