കോണ്‍ഗ്രസിന്റെ അജയ് റായിയെക്കാള്‍ 21,629 വോട്ടിന്റെ ലീഡ് ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മാണ്ഡി സീറ്റില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെതിരെ കങ്കണ റണാവത്ത് 30,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | ലോക്സഭാ ഇലക്ഷന്‍ 2024

New Update
N

ഡല്‍ഹി: കോണ്‍ഗ്രസിന്റെ അജയ് റായിയെക്കാള്‍ 21,629 വോട്ടിന്റെ ലീഡ് ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

അതെസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നടനുമായ രാജ് ബബ്ബര്‍ ഗുഡ്ഗാവില്‍ 43,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളിയായ ബിജെപിയുടെ റാവു ഇന്ദര്‍ജിത് സിംഗ് 53,000 വോട്ടുകള്‍ക്ക് പിന്നിലാണ്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി സീറ്റില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെതിരെ നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത് 30,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കങ്കണ റണാവത്ത് ഇതുവരെ 2,08,458 വോട്ടുകള്‍ നേടിയപ്പോള്‍ വിക്രമാദിത്യ സിംഗ് 1,78,204 വോട്ടുകള്‍ നേടി.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ ബിജെപിയുടെ മനോജ് തിവാരി ഇപ്പോള്‍ വന്‍ ലീഡ് നേടിയിട്ടുണ്ട്. കോണ്‍ഗ്രസിലെ കനയ്യ കുമാറിനേക്കാള്‍ 31,000 വോട്ടുകള്‍ക്ക് മുന്നിലാണ് അദ്ദേഹം. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തിവാരി 2019 ലെ തിരഞ്ഞെടുപ്പില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയിരുന്നു. 

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ 28,481 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ 4,948 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് തവണ കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ പിന്നിലാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 41.19% നേടിയിരുന്നു.

Advertisment