ഭൂരിപക്ഷമായ 272 കടന്ന് എൻഡിഎ; കനൗജില്‍ 80,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്ത് അഖിലേഷ് യാദവ്

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ഇന്ത്യ മുന്നണി 200 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 240 സീറ്റുകളിലും വിശാലസഖ്യമായ എന്‍ഡിഎ 299 സീറ്റുകളിലും മുന്നിലാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bjp Untitled.v.jpg

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജില്‍ അഖിലേഷ് യാദവ് 80,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു. മൊത്തത്തില്‍ ഇന്ത്യ മുന്നണി 43 സീറ്റുകളിലും സമാജ്വാദി പാര്‍ട്ടി 36 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 

Advertisment

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം എന്‍ഡിഎ ഭൂരിപക്ഷമായ 272 കടന്നതായി റിപ്പോര്‍ട്ട്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ഇന്ത്യ മുന്നണി 200 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 240 സീറ്റുകളിലും വിശാലസഖ്യമായ എന്‍ഡിഎ 299 സീറ്റുകളിലും മുന്നിലാണ്. അതേസമയം, പ്രതിപക്ഷമായ ഇന്ത്യ മുന്നണി 226 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് 96 സീറ്റുകളിലും സമാജ്വാദി പാര്‍ട്ടി 37 സീറ്റുകളിലും ഡിഎംകെ 21 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റുകളിലും ശിവസേന (ഉദ്ധവ് താക്കറെ) 10 സീറ്റുകളിലും എന്‍സിപി (എസ്പി) എട്ട് സീറ്റുകളിലും സിപിഐ എം 5 സീറ്റുകളിലും എഎപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുവെന്നാണ് പാര്‍ട്ടി അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍.

Advertisment