അമേഠിയില്‍ സ്മൃതി ഇറാനി പിന്നില്‍; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ 3000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു; വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു

വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ റായ്ബറേലിയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി 30,000 വോട്ടുകൾക്ക് മുന്നിലാണ്.

New Update
smrithi

ഡല്‍ഹി: അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നില്‍. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മ 3000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. അമേഠി, റായ്ബറേലി മണ്ഡലങ്ങള്‍ നോക്കിയിരുന്ന ആളാണ് കെഎല്‍ ശര്‍മ.

Advertisment

വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ 4,500 വോട്ടുകള്‍ക്ക് മുന്നിലാണ്.

വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ റായ്ബറേലിയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി 30,000 വോട്ടുകൾക്ക് മുന്നിലാണ്. 2019ലെ തെരഞ്ഞെടുപ്പിൽ 5 ലക്ഷത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. 

Advertisment