'മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തി പിണറായിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണം'; മുഖ്യമന്ത്രിയുടെ സിഎഎ വിരുദ്ധ പ്രസംഗത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി

New Update
speak pinarayi.jpg

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ സിഎഎ വിരുദ്ധ പ്രസംഗത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Advertisment

മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രസംഗിച്ചെന്ന് പരാതിയില്‍ സുരേന്ദ്രന്‍ ആരോപിച്ചു. ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിച്ചു വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്നും പിണറായി വിജയനെ പ്രചാരണ യോഗങ്ങളില്‍ നിന്ന് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നാസികള്‍ ജൂതരെ എങ്ങനെ കൈകാര്യം ചെയ്‌തോ, അതേ രീതിയില്‍ ഇവിടെ മുസ്ലിംകളെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Advertisment