/sathyam/media/media_files/sOf9zHRyg2Bqiy5fsNEu.jpg)
ഡല്‍ഹി: തിരുവനന്തപുരത്ത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 1,920 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിഹാറില്‍ രാം വിലാസ് പാസ്വാന്റെ കോട്ടയായ ഹാജിപൂരില്‍ നിന്ന് ചിരാഗ് പാസ്വാനാണ് ലീഡ് ചെയ്യുന്നത്.
മറുവശത്ത്, പിഡിപി മേധാവിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ബാരാമുള്ളയില്‍ പിന്നിലാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റില്‍ ലീഡ് ചെയ്യുന്നു
42 ലോക്സഭാ സീറ്റുകളില്‍ 24ലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപി 16 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം രണ്ട് സീറ്റുകളില്‍ മുന്നിലാണ്.
2019ല്‍ ബി.ജെ.പി 18 സീറ്റുകളും 40.7 ശതമാനം വോട്ടും നേടിയപ്പോള്‍ ടി.എം.സി 22 സീറ്റുകളും 43.3 ശതമാനം വോട്ട് വിഹിതവും നേടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസി വോട്ട് വിഹിതം 48.02 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ബിജെപിയുടെ വോട്ട് 38.15 ശതമാനമായി കുറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us