ബംഗാളില്‍ ശക്തമായ മുന്നേറ്റം നടത്തി തൃണമൂല്‍; 42 ലോക്സഭാ മണ്ഡലങ്ങളില്‍ 32 എണ്ണത്തിലും മുന്നിട്ടുനില്‍ക്കുന്നു

പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് വന്‍ നേട്ടമാണ് മിക്ക സര്‍വേകളും പ്രവചിച്ചത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് 26-31 സീറ്റുകളും ടിഎംസിക്ക് 11-14 സീറ്റുകളും വരെ പ്രവചിച്ചിരുന്നു.

New Update
trinmollUntitled.v.jpg

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ ആധിപത്യം നിലനിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി).  42 ലോക്സഭാ മണ്ഡലങ്ങളില്‍ 32 എണ്ണത്തിലും ടിഎംസി മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യകണക്കുകള്‍ പ്രകാരം ബി.ജെ.പി 9 സീറ്റിലും കോണ്‍ഗ്രസ് ഒരെണ്ണത്തിലും മുന്നിലാണ്.

Advertisment

പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് വന്‍ നേട്ടമാണ് മിക്ക സര്‍വേകളും പ്രവചിച്ചത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് 26-31 സീറ്റുകളും ടിഎംസിക്ക് 11-14 സീറ്റുകളും വരെ പ്രവചിച്ചിരുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18ലും ബിജെപി വിജയിച്ചു. ടിഎംസി 22 സീറ്റുകള്‍ നേടിയിരുന്നു.

Advertisment