ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ഫ്രാൻസിസ് ജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ്

New Update
udfUntitled

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി  മത്സരിക്കും.

Advertisment

സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയാവുന്നത്. പാര്‍ട്ടി ചെയര്‍മാൻ പിജെ ജോസഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Advertisment