രാജീവ് ഫോർ തിരുവനന്തപുരം കൂട്ടായ്മയുമായി യുവാക്കളും വിദ്യാർത്ഥികളും പ്രചരണത്തിന്

New Update
rajeev for tvm.jpg

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കൂട്ടം വിദ്യാർത്ഥികൾ ‘രാജീവ് ഫോർ തിരുവനന്തപുരം’ എന്ന പേരിൽ കൂട്ടായ്‍മ രൂപികരിച്ചു ഗോഥയിലിറങ്ങി.  സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഇവർ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലുടനീളം വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട് നോക്കിയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ഈ സന്ദേശം കൂടുതൽ യുവജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

Advertisment

rajeev 4.jpg

നഗരത്തിലെ വിവിധ കോളേജുകളിൽ നിന്നായി 80ഓളം വിദ്യാർത്ഥി യുവജനങ്ങളാണ് ഈ കൂട്ടായ്മയിൽ അണിനിരന്നത്. രാഷ്ട്രീയത്തിന് അതീതമായി തിരുവനന്തപുരത്തിനായി രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ച്ചപ്പാടിനാണ്  ഞങ്ങളുടെ പിന്തുണ- കൂട്ടായ്‌മയിൽ അംഗമായ ഗോകുൽ മുരളി പറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്നതാണ് അദ്ദേഹത്തിന്റെ സമഗ്രമായ കാഴ്ച്ചപ്പാട്. അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള പുതിയ വഴികൾ തുറന്നക്കുന്നതിനും അവരുടെ നൈപുണ്യ വികസനത്തിനുമായി അവസരമൊരുക്കുന്നതിന് അദ്ദേഹം മുൻഗണന നൽകുന്നു. ഈ സമീപനം വളരെ നിർണായകമാണ്, ഗോകുൽ പറഞ്ഞു. ഈ കൂട്ടായ്മയിൽ സജീവമായി രംഗത്തുള്ള ശരത്, അനന്ദൻ, ഷെറിൻ, അനന്ദു, അഫ്സൽ, ഷിനു, മുഹമ്മദ് സൽമാൻ എന്നീ വിദ്യാർത്ഥികൾക്കും പറയാനുള്ളത് ഇതു തന്നെ. 

rajeev for truevandram.jpg

ചൊവ്വാഴ്ച രാവിലെ ഈ യുവജനകൂട്ടായ്മയെ ആശീർവദിക്കാനും ഇവരുമായി സംവദിക്കാനും രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി. വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണികളുമായി പൊരുത്തപ്പെടുന്നതിൽ നൈപുണ്യ വികസനത്തിനുള്ള പ്രാധാന്യം നൈപുണ്യ വികസന സഹമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എടുത്തുപറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കൾ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിൻ്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

rajeev for tvm771.jpg

തിരുവനന്തപുരത്തെ യുവാക്കൾക്ക് പറയാനുള്ളത് കേൾക്കുമെന്നും അവരുടെ അഭിലാഷങ്ങൾ നേടിയെടുക്കാൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. തിരുവനന്തപുരത്ത് വലിയ അവസരങ്ങൾ കൊണ്ടുവരികയും നഗരത്തിൻ്റെ മാനവ വിഭവശേഷിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അത് നേടിയെടുക്കാനും ശോഭന ഭാവി കെട്ടിപ്പടുക്കാനും നമുക്കൊരുമിച്ച് വഴിയൊരുക്കാം," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisment