/sathyam/media/media_files/uUp3hcqhJZ785FL19jkP.jpg)
ഡല്‍ഹി: വയനാട്ടില്‍ 1.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി മുന്നേറുന്നു. റായ്ബറേലിയിലും തന്റെ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ് രാഹുല്‍.
ബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര 7,275 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. ബിജെപിയുടെ അമൃത റോയിയെക്കാള്‍ 7,275 വോട്ടുകള്‍ക്ക് മുന്നിലാണ്. തൃണമൂല്‍ കോട്ടയാണ് കൃഷ്ണനഗര്‍. 2019ല്‍ ബിജെപിയുടെ കല്യാണ്‍ ചൗബെയെ 63,000 മാര്‍ജിനിലാണ് മൊയ്ത്ര പരാജയപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി നേതാവ് മനേക ഗാന്ധി സമാജ്വാദി പാര്‍ട്ടിയുടെ രാം ഭൂവല്‍ നിഷാദിനോട് പതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ്. എട്ടു തവണ ലോക്സഭാ എംപിയായ നേതാവാണ് മനേകാ ഗാന്ധി. 2019ലെ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ സീറ്റില്‍ 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ വിജയിച്ചത്.
മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ 5,000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമ ബംഗാളിലെ ബഹരംപൂരില്‍ കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയാണ് പത്താന്റെ പ്രധാന എതിരാളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us