New Update
ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച സർവീസ് ഈ മാസം 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോൾ ഒക്ടോബർ 24 വരെ നീട്ടിയിരിക്കുന്നത്.
Advertisment
എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ.
10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഭാവിയിൽ സ്ഥിരമായി ലണ്ടൻ- കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും.