ലണ്ടൻ: നോർത്തേൺ അയർലൻഡിൽ കൗമാരപ്രായക്കാരായ മലയാളി കുട്ടികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി മലയാളി സമൂഹം. മരണത്തിലും കൂട്ടുകാരായ ജോസഫ് സെബാസ്റ്റ്യന്റെയും (ജോപ്പു-16) റൂവാൻ സൈമണിന്റെയും (16) മാതാപിതാക്കളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ പകച്ചുനിൽക്കുകയാണ് സുഹൃത്തുക്കളും നോർത്തേൺ അയർലൻഡിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും.
/sathyam/media/post_attachments/joq5DwNUqNHxZwR1ax3l.jpg)
ഡെറി ലോയിലെ സ്ര്ടാത്ത് ഫോയിലിൽ ടെംബിൾ റേഡിനു സമീപമുള്ള തടാകത്തിൽപെട്ടാണ് തിങ്കളാഴ്ച വൈകിട്ട് സെന്റ് കൊളംബസ് ബോയിസ് കോളജ് വിദ്യാഥികളായ ഇരുവരും മരണപ്പെട്ടത്. തടാകത്തിൽനിന്നും കണ്ടെത്തിയ രണ്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ്, ഫയർഫോഴ്സ് അധികൃതർ തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിന്റെ വിശദാംങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും രണ്ടു മലയാളി കുടുംബങ്ങൾക്കുണ്ടായ ദുരന്തം വളരെ പെട്ടെന്നാണ് ബ്രിട്ടനിലെ മലയാളികൾക്കിടയിലും നാട്ടിലും എത്തിയത്.
മരിച്ച കുട്ടികളടക്കം ആറുപേരടങ്ങുന്ന സുഹൃത് സംഘം സൈക്കിളിംങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ് വിവരം. സൈക്കിളിങ്ങിനിടെ റുവാൻ വെള്ളത്തിൽ ഇറങ്ങി അപകടത്തിൽ പെടുകയും രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരൻ ജോസഫും സമാനമായ അപകടത്തിന് ഇരയാകുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
മറ്റൊരു കുട്ടിയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മറ്റു മൂന്നു പേർകൂടി ഇവരോടൊപ്പം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
അപകടം സംഭവിച്ച് അധികം താമസിയാതെതന്നെ എമർജൻസി സർവീസ് ടീം സംഭവസ്ഥലത്ത് എത്തി. ഇവർ നടത്തിയ തിരച്ചിലിലാണ് ആദ്യം റുവാനെയും പിന്നീട് ജോസഫിനെയും ആശുപത്രിയിൽ എത്തിക്കാനായത്. വിപുലമായ തിരച്ചിലിനു ശേഷമാണ് ജോസഫിനെ കണ്ടെത്താനായത്. സംഭവസ്ഥലത്തുവച്ചുതന്നെ ജോസഫിന്റെ മരണം സ്ഥിരീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us