Advertisment

നാലു ചുമരുകള്‍ക്കുള്ളില്‍ ഉറ്റവരുടെ ഒറ്റപ്പെടുത്തലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ കഴിയുന്ന കൊവിഡ് രോഗിയുടെ കഥ ! ഏകാന്തതയുടെയും മാനസിക സംഘര്‍ഷത്തിന്റെയും കഥയുമായി 'ലോണ്‍ലിനസ്'; ഹൃസ്വ ചിത്രം ശ്രദ്ധേയമാകുന്നു

author-image
admin
New Update

publive-image

Advertisment

കോവിഡ് രോഗത്താൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു അച്ഛന്റെ, ഏകാന്തതയുടെയും മാനസിക സംഘർഷത്തിന്റെയു കഥ പറയുന്ന ഹൃസ്വ ചിത്രം "ലോൺലിനസ്" സമൂഹത്തിലെ പൊള്ള ആയ ബന്ധത്തിൻറെ ഹൃദയസ്പർശിയായ കഥ പറയുന്നു.

നാലു ചുമരുകൾക്കുള്ളിൽ ഉറ്റവരുടെ ഒറ്റപ്പെടുത്തൽലിന്‍റെയും കുറ്റപ്പെടുത്തൽലിന്റെയും നടുവിൽ ഒരു കോവിഡ് രോഗിയുടെ ദൈന്യതയും മാനസിക അവസ്ഥയും ഹൃദയത്തിൽ തൊടുന്ന വിധത്തിൽ ആണ് കഥ.

ഏകകഥാപാത്രം ആയി, ഒരു പ്രവാസി കൂടി ആയ സോമു മാത്യു വളരെ ഹൃദ്യമായി ഇത് അവതരിപ്പിച്ചിരിക്കുന്നു. ദീപക് സുഭാഷ് സംവിധാനവും നിസ് ഒരപ്പാങ്കല്‌ രചനയും നിർവഹിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് ജോബിൻ ജോൺ ആണ് ക്യാമറയും ചിത്ര സംയോജനവും നടത്തിയിരിക്കുന്നത്. നിഖിൽ മടത്തിൽമടം സൗണ്ട് റെക്കോർഡ് ചെയ്ത ചിത്രം പേപ്പർബോട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്.

ഏകാന്തതയുടെയും മാനസി സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന ഈ ഹൃസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതോടകം ശ്രദ്ധിക്കപ്പെട്ടു. കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് പങ്കുവയ്ക്കുന്നത്. അതില്‍ ചില പ്രതികരണങ്ങളിലൂടെ...

ആർട്ടിസ്റ്റ് സുജാതൻ

രോഗം ഒരു കുറ്റമാണോ ഡോക്ടർ എന്ന ഹൃദയസ്പർശിയായ ഒരു ചോദ്യം അശ്വമേധം നാടകത്തിലെ കുഷ്ഠരോഗിയായ നായിക ഡോക്ടറോടു ചോദിക്കുന്നുണ്ട്. ആ ചോദ്യം ഇന്നും നമ്മുടെ സമൂഹത്തിൽ പ്രസക്തമാണെന്ന് സോമു മാത്യുവിൻ്റെ ടെലിഫിലിം കണ്ടപ്പോൾ ബോദ്ധ്യമായി.

ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരു രോഗത്തിൻ്റെ പേരിലാണെന്ന് തിരി ച്ചറിയുമ്പോഴാണ് സ്വന്തബന്ധങ്ങളുടെ പൊള്ളത്തരം നമുക്കു് ബോദ്ധ്യമാവുന്നതു്. ഒത്തിരി ചിന്തിപ്പിച്ചു ഈ ചെറിയ സിനിമ 'സിനിമയായിരുന്നില്ല ജീവതം തന്നെയായിരുന്നു സോമുആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. അഭിനന്ദനങ്ങൾ പ്രിയ മിത്രമേ ഇങ്ങനെ ഒരു സൃഷ്ടിയിൽ പത്രമാവാൻ കഴിഞ്ഞത് ജന്മസുകൃതം ഇതിൻ്റെ പിന്നൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എൻ്റെ അഭിനന്ദനങ്ങൾ.

ഏ.കെ. സന്തോഷ്, തിരക്കഥാകൃത്ത്

കോവിഡിനേക്കാൾ ഭയാനകമാണ് രോഗിയോടുള്ള രോഗമില്ലാത്തവരുടെ സമീപനം. സ്വന്തം വീട്ടിലെ നാല് ചുമർ തടവറയിലെ ഒറ്റപ്പെടലിനേക്കാൾ ഭയാനകമാണ് ഉറ്റവരുടെ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും.

മറുമരുന്നില്ലാത്ത രോഗത്തിനൊപ്പം തടവ് ജീവിതത്തിന്റെ ഏകാന്തതയും സാന്ത്വനത്തിനു പകരം കുത്ത് വാക്കുകളും അനുഭവിക്കുന്ന ഒരു ശരാശരി കോവിഡ് രോഗിയുടെ മാനസീകാവസ്ഥയും ദൈന്യതയും സ്വന്തം ശരീര ഭാഷ കൊണ്ടും 'പെരുമാറ്റം' (അഭിനയം എന്ന വാക്ക് ഞാൻ മന:പൂർവ്വം ഒഴിവാക്കുന്നു.) കൊണ്ടും വളരെ ചെറിയ 'മൂവ്മെന്റ്' കൊണ്ട് പോലും അതിശയിപ്പിച്ച കലാകാരൻ ശ്രീ സോമു മാത്യു അനുഗ്രഹീതനായ നടനാണ്.

മറ്റൊരു കഥാപാത്രത്തിന്റെയും പിൻബലമോ സാന്നിദ്ധ്യമോ ഇല്ലാതെ പതിനഞ്ച് മിനിറ്റോളം ക്യാമറയുടെ നാല് ചുവരുകൾക്കുള്ളിൽ ജീവിച്ച് ആരോരുമറിയാതെ മരിച് പോയ ഈ 'കോവിഡ് രോഗി' പ്രേക്ഷകന്റെ ചങ്കും ചങ്കിലെ നോവും ആയി മാറുന്നു.

സിന്ധു സെബാസ്റ്റ്യൻ, അസ്സിസ്റ്റന്റ് പ്രൊഫസർ, തൃപ്പൂണിത്തുറ

മനസിന്റെ ഫ്രെയിമിനുള്ളിൽ ഏകാന്തത അനുഭവിച്ചു അടർന്നു വീണ ഒരു പ്രവാസിയുടെ കഥ, പ്രവാസി കൾ ഓരോരുത്തരുടെയും ഹൃദയവേദനയാണ്. ഇതൊരു തിരിച്ചറിവുമാണ്.

അവസാന രംഗം കണ്ടപ്പോൾ തകർന്നുപോയി. കോവിഡ് 19 എന്ന മഹാമാരിയുടെ വൈറസിനെക്കാളും ക്രൂരമായ വൈറസ്കൾ മനുഷ്യമനസ്സിൽ തന്നെയാണ് എന്നതിന് തെളിവാണ് ഈച്ചയാർക്കുന്ന, കഴിച്ചു തുടങ്ങാത്ത, തുറന്ന പൊതിച്ചോറും വീണ്ടും തെന്നി വരുന്ന പൊതിച്ചോറും.

എത്രയോ പ്രവാസികൾ തത്തുല്യമായ അവസ്ഥ കളിലൂടെ ആരുമറിയാതെ കടന്നു പോയിട്ടുണ്ടാവും.

ആശംസകൾ

ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ തിരിച്ചറിയലുകളുടെ തീക്ഷണതക്ക്, ചോർന്നു പോകാത്ത ഏകാഭിനയത്തികവിന്, കലണ്ടറിലെ ചുവന്ന അക്കത്തെ ചുറ്റിവരിഞ്ഞ കറുത്ത നിറം തീർത്ത കാഠിന്യത്തിന്, വിവാഹം മുടങ്ങുമോ എന്ന ഭീതിയിൽ പിതാവിനെപോലും തള്ളിപ്പറയുന്ന ന്യൂ ജൻ പെൺ കരുത്തിന്റെ സ്വരതീവ്രതക്ക്, ദിശ തെറ്റാതെ ലക്ഷ്യം സാക്ഷത്കരിക്കാൻ സഹായം നൽകുന്ന സുഹൃത്ത് ബന്ധങ്ങളുടെ നക്ഷത്ര ശോഭയ്ക്ക്.... പ്രവാസിയുടെ സ്വപ്നങ്ങളിൽ നിന്ന് തുടങ്ങു കയും ഹൃദയ നിശ്ചലത യിൽ അവസാനിക്കുകയും ചെയ്ത ക്യാമറ യുടെ ചലന ഭംഗികൾക്ക്......

വീണ്ടും ആശംസകൾ

Advertisment