Advertisment

പയർ കൃഷിയ്ക്ക് വില്ലനാകുന്ന മുഞ്ഞ , ചാഴി, കായ്തുരപ്പൻ തുടങ്ങിയവയെ ഇങ്ങനെ തുരത്താം

author-image
admin
Updated On
New Update

ഏതു കാലാവസ്ഥയിലും പയർ നല്ല വിളവ് തരും. മുഞ്ഞ , ചാഴി, കായ്തുരപ്പൻ തുടങ്ങിയ രോഗ-കീടങ്ങളാണ് പയറിനെ ആക്രമിക്കുന്നതിൽ പ്രധാനം. അവയെ എങ്ങനെ അകറ്റാം എന്ന് നോക്കാം.

Advertisment

publive-image

ചാഴി

പയറിന്റെ ഏറ്റവും വലിയ ശത്രുവാണ്. കായ്കളിൽ നിന്നും നീരൂറ്റിക്കുടിച്ച് വളർച്ച മുരടിപ്പിക്കുന്നു.

1. ബിവേറിയ വാസിയാന എന്ന മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റർ വെള്ളമെന്ന തോതിൽ സ്‌പ്രേ ചെയ്യുക.

3. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മിലി ഒരു ലിറ്റർ വെള്ളമെന്ന തോതിൽ തളിക്കുക.

4. ഉണക്കമീൻ വെള്ളത്തിലിട്ട് കുതിർത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളം തണ്ടിലും സ്പ്രേ ചെയ്യുക. രൂക്ഷമണം കൊണ്ട് ചാഴിയുടെ ശല്യം കുറയും.

5. വേപ്പ് അധിഷ്ടിത കീടനാശിനികൾ 5% വീര്യത്തിൽ സ്‌പ്രേ ചെയ്യുക.

മുഞ്ഞ

കറുത്ത നിറത്തിലുള്ള ഇവ സസ്യ ഭാഗങ്ങളിൽ പറ്റിയിരുന്നു നീരൂറ്റിക്കുടിച്ചു ചെടിയുടെ വളർച്ച മുരടിപ്പിക്കും. ഇലകൾ മഞ്ഞളിക്കാൻ മുഞ്ഞ കാരണമാകും. പൂവിലും ഇളം തണ്ടിലും കായിലും ഇവയുടെ ആക്രമണം കൂടുതലായിരിക്കും.

1. ബിവേറിയ വാസിയാന എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കി ആഴ്ച ഇടവിട്ട് ചെടികളിൽ തളിക്കുക.

2. വേപ്പ് അധിഷ്ടിത കീടനാശിനി 5 മില്ലി ഒരു ലിറ്റർ വെള്ളമെന്ന തോതിൽ സ്‌പ്രേ ചെയ്യുക.

3. നീറിനെ ചെടിയിൽ കയറ്റി വിടുക.

4. ഒരു ഭാഗം കറ്റാർ വാഴക്കറ, രണ്ടു ഭാഗം പഴങ്കഞ്ഞിവെള്ളം, 8 ഭാഗം പച്ചവെള്ളം എന്ന തോതിൽ കലർത്തി ചെടികളുടെ ഇളം തണ്ടിൽ സ്പ്രേ ചെയ്യുക.

കായ്തുരപ്പൻ പുഴു

കായ് തുരന്നു വിത്തുകൾ തിന്നു നശിപ്പിക്കും. ഇതോടെ പയർ ഉപയോഗ ശൂന്യമാകും.

1. നാലിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച ഗോമൂത്രത്തിൽ ലിറ്റർ ഒന്നിന് 20 ഗ്രാം കാന്താരി , 20ഗ്രാം വെളുത്തുള്ളി എന്നിവ അരച്ചു പിഴിഞ്ഞ് ചേർത്ത് അൽപ്പം സോപ്പ് വെള്ളം കൂടി തളിക്കുക.

2. നടുമ്പോൾ തടത്തിൽ വേപ്പിൻപിണ്ണാക്കു കൂടി നടുക.

3. ബിവേറിയ വാസിയാന/ വെർട്ടിസീലിയം ലായനി ഇവയിൽ ഏതെങ്കിലും 20 ഗ്രാം 1 ലിറ്റർ വെള്ളമെന്ന തോതിൽ ആഴ്ച ഇടവിട്ട് തളിക്കുക.

4. സന്ധ്യാസമയത്ത് തോട്ടത്തിനു സമീപം ചെറിയ തോതിൽ തീയിടുന്നത് ഗുണം ചെയ്യും.

LONG BEANS CULTIVATION
Advertisment