Advertisment

പ്രവാസി യുവാവിന്റെ കൊലപാതകം: ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

New Update

publive-image

കാസര്‍ഗോട്ടെ പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതം. ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഏഴ് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്ബത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.

സിദീഖിന്റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്ബ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്. സിദ്ദീഖിന്റെ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു. കാല്‍പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisment