പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ചു ; ഇരുവാഹനങ്ങളും കത്തിനശിച്ചു ; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ഒഴിവായത് വന്‍ദുരന്തം ; സംഭവം മലപ്പുറത്ത്‌

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, February 27, 2020

മലപ്പുറം : ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തമുണ്ടായി. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടം നടന്ന ഉടനെ തീ പടരുകയായിരുന്നു. ലോറിയിലേയും കാറിലെയും യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും വാഹനം കത്തിനശിച്ചിരുന്നു.

×