കള്ളന്‍ കയറിയതിനു പിന്നാലെ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി കടയില്‍ വീണ്ടും കള്ളന്‍ കയറി, പിന്നാലെ കാരുണ്യയുടെ ഒന്നാം സമ്മാനം വീണ്ടും അടിച്ചു !

New Update

കോഴിക്കോട് : കള്ളന്‍ കയറിയ കോഴിക്കോട് വടകര സൗഭാഗ്യ ലോട്ടറി ഏജന്‍സിയില്‍ കാരുണ്യയുടെ ഒന്നാം സമ്മാനം. ഇതിനു മുന്‍പും കള്ളന്‍ കയറിയതിനു പിന്നാലെ ഈ ഏജന്‍സി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു.

Advertisment

publive-image

ഒരാഴ്ച മുമ്പാണ് വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയില്‍ കളളന്‍ കയറിയത്.ഷെല്‍ഫില്‍ സൂക്ഷിച്ച പണം കള്ളന്‍ എടുത്തെങ്കിലും ടിക്കറ്റൊന്നും മോഷ്ടിച്ചില്ല.

ഈ കടയില്‍ വിറ്റ ലോട്ടറിക്കാണ് കാരുണ്യയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷം രൂപ അടിച്ചത്. ഈ കട ഉടമയുടെ മറ്റൊരു ലോട്ടറി കടയിലും മുന്‍പ് കള്ളന്‍ കയറിയിരുന്നു. അന്നും ഇതുപോലെ ആ കടയില്‍ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചു.

കള്ളന്‍ കയറിയ കടയില്‍ ലോട്ടറി അടിച്ചത് അറിഞ്ഞ് നിരവധിപ്പേരാണ് ലോട്ടറി എടുക്കാന്‍ ഇങ്ങോട്ട് എത്തുന്നത്. മാഹി സ്വദേശിയായ സന്തോഷിന് കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലായി 32 ലോട്ടറി ഏജന്‍സികളുണ്ട്.

Advertisment