/sathyam/media/post_attachments/90d0GjOM5WaxEyV8Lwmr.jpg)
പാലാ: സംസ്ഥാന സർക്കാരിൻ്റെ ഗ്രീൻ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ നടത്തിയിട്ടുള്ള ഗ്ലാസ് റൂഫ് കോംപ്ലക്സ് ഉൾപ്പെടെയുള്ള നിർമ്മിതി പാരീസിലെ "ലൗ റെ" മ്യൂസിയത്തിൻ്റെ മാതൃകയിലാണ്.
പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ' ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. എന്നാൽ 144 പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഉദ്ഘാടനം മാറ്റി വെച്ചിരിക്കുകയാണെന്ന് ടൂറിസം ഡിപ്പാർട്ട്മെൻ്റ് അധികാരികൾ പറഞ്ഞു.
ഗ്രീന്‍ ടൂറിസം സര്‍ക്യുട്ട് പദ്ധതിയുടെ പ്രവേശന കവാടമായ പാലാ നഗര ഹൃദയത്തില്‍ മീനച്ചില്‍ ആറിന്‍റെയും ളാലം തോടിന്‍റെയും സംഗമ സ്ഥാനത്താണ് ലൗ റെ മ്യൂസിയം കോംപ്ലക്സ് പുനഃസൃഷ്ടിച്ചിട്ടുള്ളത്.
അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ പ്രവര്‍ത്തികള്‍ ഗ്രീന്‍ ടൂറിസം സര്‍ക്യുട്ടു സൊസൈറ്റിക്ക് വേണ്ടി നിര്‍വഹിച്ചത് കിറ്റ്‌കോ ആണ്.
പാലാ ലൗ റെ കോംപ്ലെക്സിലെ പ്രധാന ആകര്‍ഷണം ഗ്ലാസ്സ് റൂഫോട് കൂടിയ ഭൂഗര്‍ഭ അറയാണ്. നടപ്പാലം, മിനി പാര്‍ക്ക്, ഓപ്പൺ കോൺഫറൻസ് ഏരിയ, നദീ കാഴ്ച ഇരിപ്പിട സ്ഥലം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ഘടകങ്ങള്‍. പ്രധാന നിർമ്മിതികളെല്ലാം തന്നെ പൂർത്തിയായിക്കഴിഞ്ഞു.
ഗ്ലാസ് മൂടിയിട്ട കോംപ്ലക്സിലെ ഭൂഗർഭ അറയിൽ ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഏർപ്പെടുത്താനാണ് അധികാരികളുടെ ആലോചന. ഇന്ത്യൻ - റോപ്പ് സംഗീതങ്ങൾക്കൊപ്പം ഇടിമിന്നൽ പോലെ പ്രകാശിക്കുന്ന ലൈറ്റുകളും ഇടിവെട്ടു ശബ്ദവും കാണികളെ മറ്റൊരു മായിക ലോകത്തെത്തിക്കും.
ലൈറ്റ് - സൗണ്ട് ഷോയ്ക്കൊപ്പം കാണികൾക്ക് ചുവടുവെയ്ക്കാനുള്ള അവസരവുമൊരുക്കും. പാലാ നഗര സൗന്ദര്യവൽക്കരണ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ടൂറിസം മാപ്പിലും പാലാ നഗരം ഇടം പിടിക്കും.
കിഴക്കിന്‍റെ പ്രവേശന കവാടമായ പാലായിലെ ഈ ലൗ റെ കോംപ്ലക്സ് തദ്ദേശിയരായ വിനോദ സഞ്ചാരികൾക്കൊപ്പം വിദേശ സഞ്ചാരികൾക്കും ഏറെ ഇഷ്ടപ്പെടുന്നതാകുമെന്നാണ് ടൂറിസം വകുപ്പിൻ്റെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us