എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. വാലന്റൈന്‍സ് ഡേ യുടെ ചരിത്രവും പ്രാധാന്യവും.
/sathyam/media/post_attachments/wR2uurjjPFcSirHQENB6.jpg)
വാലന്റൈന്‍സ് ഡേയുടെ ചരിത്രവും കഥയും അല്‍പം നിഗൂഢമാണ്. പല കഥകളും ഈ ദിവസത്തിനു പിന്നിലുണ്ട്. വാലന്റൈന്‍സ് ഡേ യില്‍ ക്രിസ്ത്യന്‍, പുരാതന റോമന്‍ പാരമ്പര്യത്തിന്റെ ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ക്രിസ്തീയ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായി വാലന്റൈന്‍ എന്നതാണ് ഒരു ചരിത്രം.
ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു.
എന്നാല്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായി.
വാലന്റൈന്റെ പരിശുദ്ധ പ്രണയത്തില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇവരുടെ പ്രണയ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റൈന്‍ ബിഷപ്പിന്റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. മരിക്കുന്നതിനുമുന്‍പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
റോമന്‍ ജനതയുടെ ആഘോഷമായ 'ലൂപ്പര്‍കാലിയ'യില്‍ നിന്നാണ് വാലന്റൈന്‍സ് ഡേയുടെ ആരംഭമെന്നും കരുതപ്പെടുന്നു. വസന്തകാലത്തെ വരവേല്‍ക്കാന്‍, 'ലൂപ്പര്‍ക്കസ്' ദേവനെ പ്രീതിപ്പെടുത്തുന്നതിനായി നടത്തിയിരുന്ന ആഘോഷമായിരുന്നു ലൂപ്പര്‍കാലിയ.