കണ്ണൂര്‍ ജില്ലയിലെ ര​ണ്ട് സ്വ​കാ​ര്യ മാ​ളു​ക​ളി​ല്‍ സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് യൂ​ണി​ഫോം മാ​റാ​ന്‍ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ള്‍ ;   വ​സ്ത്രം മാ​റി എ​ത്തു​ന്ന ​ക​മി​താ​ക്ക​ള്‍​ക്ക് കിടക്കയ്ക്ക്‌ സ​മാ​ന​മാ​യ സീ​റ്റു​ക​ളി​ലി​രു​ന്ന് ‘സി​നി​മ കാ​ണാ​ന്‍’ സൗ​ക​ര്യ​മൊ​രു​ക്കി ഹൈ​ടെ​ക് തീ​യേ​റ്റ​റു​ക​ളും !; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, January 14, 2020

കണ്ണൂര്‍ : കണ്ണൂര്‍ ജി​ല്ല​യി​ലെ ര​ണ്ട് സ്വ​കാ​ര്യ മാ​ളു​ക​ളി​ല്‍ സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് യൂ​ണി​ഫോം മാ​റാ​ന്‍ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തി​നു പു​റ​മെ വ​സ്ത്രം മാ​റി​യ ശേ​ഷം എ​ത്തു​ന്ന കു​ട്ടി​ക​മി​താ​ക്ക​ള്‍​ക്ക് ബെ​ഡി​നു സ​മാ​ന​മാ​യ സീ​റ്റു​ക​ളി​ലി​രു​ന്ന് സി​നി​മ കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ഹൈ​ടെ​ക് തീ​യേ​റ്റ​റു​ക​ളും രം​ഗ​ത്ത്.

ര​ണ്ട് മാ​ളു​ക​ളി​ലേ​യും ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ട്ട ക​ണ്ണി​ക​ളാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ യൂ​ണി​ഫോം മാ​റാ​നും ആ​ണ്‍ സു​ഹൃ​ത്തി​നൊ​പ്പം ര​ണ്ട​ര മ​ണി​ക്കൂ​ര്‍ പി​ങ്ക് പോ​ലീ​സി​നെ പേ​ടി​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി ഉ​ല്ല​സി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​ങ്ങ​ളി​ലെ പാ​ര്‍​ക്കു​ക​ളി​ലും ക​ട​ല്‍ തീ​ര​ങ്ങ​ളി​ലും കു​ട്ടി​ക​മി​താ​ക്ക​ളു​ടെ സ്‌​നേ​ഹ പ്ര​ക​ട​ന​ങ്ങ​ള്‍ അ​തി​രു ക​ട​ക്കു​ക​യും ഇ​ത് ന​വ​മാ​ധ്യ​ങ്ങ​ളി​ല്‍ വീ​ഡി​യോ ഉ​ള്‍​പ്പെ​ടെ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പു​തി​യ സ​ങ്കേ​തം കു​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.ത​ല​ശേ​രി​യി​ലെ ക​ട​ല്‍ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ട്ടി​ക​ള്‍ ഒ​രു​ക്കി​യ കി​ട​പ്പ​റ​യും തൊ​ട്ട​ടു​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ ര​ഹ​സ്യ മു​റി​ക​ളും ചി​ത്രീ​ക​രി​ച്ച് കു​ട്ടി​ക​മി​താ​ക്ക​ളു​ടെ ക്ലാ​സ് ക​ട്ട് ചെ​യ്തു​ള്ള കു​സൃ​തി​ക​ളും ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ല​ശേ​രി​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് പി​ങ്ക് പോ​ലീ​സ് ഈ ​മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ളെ പി​ടി​കൂ​ടി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

×