വെള്ളിയാഴ്ച മാത്രം ഇളവ്; താമരശ്ശേരിയിൽ രാവിലെ മുതൽ രൂക്ഷമായ ഗതാഗത കുരുക്കും, കനത്ത തിരക്കും. ജനങ്ങളെ പേടിച്ച് കൊറോണ പമ്പ കടക്കും...

New Update

publive-image

താമരശേരി: താമരശ്ശേരിയിൽ ഇന്നു രാവിലെ മുതൽ തുടരുന്ന ഗതാഗത കുരുക്കിന് അറുതിയില്ല. സമീപ പഞ്ചായത്തുകളായ പുതുപ്പാടി, കൊടുവള്ളി, തുടങ്ങിയവ 'ഡി' കാറ്റ കറിയിൽ ഉൾപ്പെട്ട് കടകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ ആളുകൾ കൂട്ടയായി താമരശ്ശേരിയിൽ എത്തിച്ചേർന്നതാണ് തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയത്.

Advertisment

പെരുന്നാൾ പ്രമാണിച്ച് ടെക്സ്റ്റയിൽസുകളിലും, ഫാൻസിയിലും, ചെരിപ്പുകടകളിലും, റെഡിമെയ്ഡ് കടകളിലും, മൊബൈൽ ഷോപ്പുകളിലും തിരക്കനുഭവപ്പെട്ടു. സ്വർണക്കടകളിലും ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നു.

ഗതാഗതക്കുരുക്ക് മൂലം ചെക്ക് പോസ്റ്റ് മുതൽ വട്ടക്കുണ്ട് വരെ വാഹനങ്ങളുടെ നിര നീണ്ടു. റോഡിൻ്റെ ഇരുവശങ്ങളും വാഹനങ്ങൾ പാർക്കിംഗിനായും കയ്യടക്കി. നിലവിലെ അവസ്ഥ തുടർന്നാൽ താമരശ്ശേരിയും നിയന്ത്രണം കടുത്ത് 'ഡി' കാറ്റഗറിയിലേക്ക് പോകാനാണ് സാധ്യത. ജനങ്ങളെ ഭയന്ന് കൊറോണ നാടുവിടുമോയെന്നും ചിലർ ചോദിക്കുന്നത് കേൾക്കാമായിരുന്നു.

Advertisment