ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ലക്നൗ: പോക്സോ കേസിൽ നടൻ നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്. മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പൊലീസിനോട് അവശ്യപ്പട്ടിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം നടനെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയതായി കോടതി വിധിച്ചു.
Advertisment
2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നവാസുദ്ദീന്‍റെ സഹോദരന്‍ മിനിസുദ്ദീന്‍ സിദ്ദിഖിക്കെതിരെയാണ് ലൈംഗിക പീഡനാരോപണം ഉയര്‍ന്നത്.
പ്രായപൂർത്തി ആകാത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചപ്പോള്‍ നവാസുദ്ദീന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ പിന്തുണച്ചുവെന്നുമാണ് പരാതി. മുംബൈയിലെ വെര്‍സോവ പോലീസ് സ്‌റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മുസഫര്‍നഗറിലെ ബുദ്ധാന സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.