/sathyam/media/post_attachments/V6V0k3AhGKkcCF52kQFL.jpg)
ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 49 വിദേശികള്‍ക്ക് പിഴ ശിക്ഷ വിധിച്ച് ലഖ്‌നൗ കോടതി. തായ്ലാന്‍ഡ്, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നായി ഉത്തര്‍പ്രദേശില്‍ എത്തിയ 49 പേര്‍ക്കാണ് പിഴയിട്ടത്.
കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാ അത്തില്‍ ഭാഗമായതിനാണ് 1500 രൂപ വീതം പിഴയൊടുക്കാന്‍ 49 വിദേശികളോട് കോടതി നിര്‍ദ്ദേശിച്ചത്. കൊവിഡ് വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഇവര്‍ ലംഘിച്ചതായി കോടതി വിലയിരുത്തി.