ദേശീയം

ഒരു വര്‍ഷം മുന്‍പ് കല്യാണം; ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി; പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഏകനായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 18, 2021

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹറാന്‍പൂര്‍ ജില്ലയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ സമയത്താണ് കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്.

സംഭവസ്ഥലത്ത് നിന്ന് പൊലീസ് 25കാരനായ ദലീപ് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് 20കാരിയായ ഭാര്യയുമായി ദലീപ് വഴക്കിട്ടു. പിറ്റേദിവസം യുവാവ് അമ്മയെ ബന്ധുവീട്ടിലാക്കി.

വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.

×