ഓണ്‍ലൈന്‍ ലുഡോ കളിയിലൂടെ പ്രണയം മൊട്ടിട്ടു; യുവാവിനെ തേടി യുപിയിലെത്തി യുവതി, ഒടുവില്‍ ഇരുവരുടെയും വിവാഹം

author-image
Charlie
New Update

publive-image

ണ്‍ലൈന്‍ ലുഡോ കളിക്കിടെ പ്രണയത്തിലായ യുവാവിനെ തേടി ബിഹാര്‍ സ്വദേശി യുപിയിലെത്തി. ഒടുവില്‍ നാട്ടുകാര്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. യുപിയിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം നടന്നത്. നഗരത്തിനടുത്തുള്ള ഗോപാലപുരില്‍ താമസിക്കുന്ന യുവാവ് ഓണ്‍ലൈനില്‍ ലുഡോ കളിക്കുന്നതിനിടെ ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി .അതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് പ്രതാപ്ഗഡിലേക്ക് പെണ്‍കുട്ടി ഒറ്റയ്ക്കാണ് വന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇരുവരും ബെല്‍ഹാ ദേവി ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രപരിസരത്തെത്തിയ യുവാവിനെയും യുവതിയെയും ആളുകള്‍ ചോദ്യം ചെയ്തു. ഇതിനിടെ യുവാവും പെണ്‍കുട്ടിയും വ്യത്യസ്ത മതത്തില്‍പെട്ടവരാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബഹളമുണ്ടായി.

Advertisment

വിവരമറിഞ്ഞ് പോലീസുകാരും ക്ഷേത്ര പരിസരത്തെത്തി.പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു. മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും പ്രതാപ്ഗഡിലെ യുവാവുമായി പ്രണയത്തിലാണെന്നും അമ്മ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അമ്മ അറിയിച്ചു.

യുവതിയുടെ ഈ മറുപടി പോലീസിനെപ്പോലും അമ്ബരപ്പിച്ചു.കാരണം വ്യത്യസ്ത മതക്കാരാണെങ്കിലും മകളുടെ സന്തോഷത്തിന് വേണ്ടിയാണ് അമ്മ വിവാഹത്തിന് അനുമതി നല്‍കിയത്.തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു.

Advertisment