New Update
Advertisment
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം തടവില്‍ വച്ച് പീഡിപ്പിക്കുയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂള്‍ ഗാര്‍ഡ് ആയി ജോലി ചെയ്ത ഒരു നേപ്പാള്‍ സ്വദേശിയും പ്രതികളില്‍ ഉള്‍പ്പെടുന്നു. മഹാനഗര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. കേസിലെ പ്രധാനപ്രതിയായ ഉപ്രേത കുമാറാണ് ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു. പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്ക് കൈമാറുകയും ചെയ്തു.