Advertisment

സൗദിയിലെ  കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റും സൗദി കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലുമായി കരാര്‍ ഒപ്പുവെച്ചു.

author-image
admin
New Update

റിയാദ്: സൗദിയിലെ  കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍  കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർമൂക്ക് അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്.

Advertisment

publive-image

പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തില്‍ അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദും കരാര്‍ കൈമാറുന്നു, 

പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തിലായി രുന്നു ചടങ്ങ് സംഘടിപ്പിച്ചത് സഹകരണസമിതി അംഗങ്ങളുടെയും ചെറുകിട കർഷകരുടേയും  കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലുവിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅയാദ പറഞ്ഞു.

സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോ-ഓപറേറ്റീവ് സൊ സൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. മധ്യവർത്തികളില്ലാതെ കർഷകരി ൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടുന്നത്.

അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച 20 ലധികം മാമ്പഴ ഇന ങ്ങളുമായി സൗദി മാമ്പഴോത്സവത്തിന് ലുലുവിൽ തുടക്കമായി. സൗദി കോ-ഓപറേറ്റീവ് സൊ സൈറ്റീസ് ജനറൽ മാനേജർ സുലൈമാൻ അൽജുതൈലി മാമ്പഴോത്സവം സന്ദർശിച്ചു. ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കും. മാമ്പഴോത്സവം കാണുന്നതിനും വാങ്ങിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാ ണ്  ലുലു ഹൈപ്പര്‍ ഒരുക്കിയിരിക്കുന്നത്.

publive-image

Advertisment