ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് : കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ദീപാവലി ആഘോഷങ്ങള്‍ വര്‍ണാഭമായി. ഒക്ടോബര്‍ 26ന് അല്‍റായ് ഔട്ട്‌ലെറ്റില്‍ നടന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. ദീപാവലി ആഘോഷത്തിന്റെ മാറ്റ് പ്രതിഫലിപ്പിച്ച് പരമ്പരാഗത നൃത്തപരിപാടികളും അരങ്ങേറി. നിരവധി മത്സരങ്ങളും പ്രമോഷനുകളും സംഘടിപ്പിച്ചിരുന്നു.
Advertisment
രംഗോലി മത്സരം ആയിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം . പത്തോളം ടീമുകളാണ് രംഗോലി മത്സരത്തിന് പങ്കെടുത്തത്. ഒന്നാം സ്താനം നേടിയ ടീമിന് 100 കെഡിയും രണ്ടാം സ്ഥാനം നേടിയ ടീമിന് 75 കെഡിയും , മൂന്നാം സ്ഥാനം നേടിയ ടീമിന് 50 കെഡിയുമാണ് സമ്മാനം ലഭിച്ചു. മറ്റ് ടീമുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിച്ചു.
ആഘോഷവേളയില്‍ ഉപഭോക്താക്കള്‍ക്കായി വര്‍ണ്ണാഭമായ വസ്ത്രങ്ങളും മധുരപലഹാരങ്ങളും ആകര്‍ഷകമായ വിലയില്‍ ഒരുക്കിയിരുന്നു.