New Update
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ലൂസിഫര്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാല്‍ ആണ് ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി.ലൂസിഫര്‍ ഹിറ്റായി മാറുകയും ചെയ്‍തു. ഇപോഴിതാ സിനിമയുടെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ളതാണ് വാര്‍ത്തകള്‍.
Advertisment
ചിരഞ്‍ജീവി നായകനായി ലൂസിഫര്‍ തെലുങ്ക് റീമേക്ക് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മോഹൻലാലിന്റെ വേഷത്തില്‍ ചിരഞ്‍ജീവിയായിരിക്കും എത്തുക.
സിനിമയുടെ ജോലികള്‍ തുടങ്ങുകയും ചെയ്‍തിരുന്നു. സിനിമ ഉപേക്ഷിച്ചെന്ന് ഇടയ്‍ക്ക് വാര്‍ത്തകളില്‍ വന്നെങ്കിലും ഇല്ലെന്ന് സൂചന നല്‍കി സംഗീത സംവിധായകൻഎസ് തമൻ രംഗത്ത് എത്തിയിരിക്കുകയാണ്.