ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ

ന്യൂസ് ബ്യൂറോ, വയനാട്
Wednesday, October 23, 2019

കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.

ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോള്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കാറില്ലന്നും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച്‌ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ സന്നദ്ധപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്ബിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

×