ചെന്നൈ : കോവിഡിനെ പിടിച്ചു നിർത്താൻ മുഖ്യമന്ത്രി എടപ്പാടിയുടെ കൈയിൽ മാന്ത്രിക വടിയുണ്ടോയെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വത്തത്തോടെ പെരുമാറണമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി.
/sathyam/media/post_attachments/7Odx4VIt9DGRQeVl13S9.jpg)
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെന്നും നാലു ദിവസത്തിനകം പുതിയ രോഗികളുണ്ടാകില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനോടുള്ള പ്രതികരണമായാണു സ്റ്റാലിന്റെ പരിഹാസം. തമാശ പറഞ്ഞിരിക്കാതെ മുഖ്യമന്ത്രി, അതിവേഗ ടെസ്റ്റിങ്ങിനും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കുമുള്ള സംവിധാനമൊരുക്കണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു.