New Update
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് എം. ലിജു അശ്ലീല പദപ്രയോഗം നടത്തിയെന്ന് വ്യാജപ്രചാരണം. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെന്നും സിപിഎം നേതാക്കളാണ് ഇതിൻ്റെ പിന്നിലെന്നും ആരോപിച്ച് എം. ലിജു ഡിജിപിക്ക് പരാതി നൽകി.
Advertisment
/sathyam/media/post_attachments/dtbp6zZVN3gvORLWtWLS.jpg)
ടെലിവിഷൻ ചർച്ചകളിൽ സിപിഎമ്മിൻ്റെ സൈബർ ആക്രമണത്തെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള ദുഷ്പ്രചാരണമെന്ന് ലിജു ആരോപിച്ചു. സിപിഎമ്മിൻ്റെ മാധ്യമ സമീപനം എന്ത് എന്ന വിഷയത്തിൽ അഭിപ്രായം പറഞ്ഞതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us