കേരളം

കൊല്ലംകാര്‍ ഇനി കാണേണ്ടി വരുന്നത് മുകേഷ് എംഎല്‍എയുടെ മൂന്നാം വിവാഹമോ ? എംഎല്‍എയുടെ കൂടെ കഴിഞ്ഞ രണ്ടുഭാര്യമാരും മുകേഷിനെതിരെ പറയുന്നത് ഒരേ പരാതി. സ്ത്രീത്വത്തെ ബഹുമാനിക്കാത്ത എംഎല്‍എയെ ഇനി എങ്ങനെ അംഗീകരിക്കും ! മുകേഷ് എന്നും വിവാദ പുരുഷന്‍. പാലക്കാട്ടെ പത്താംക്ലാസുകാരനെ വിരട്ടിയതോടെ പാര്‍ട്ടി പ്രവര്‍ത്തകരും എതിരായി. ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനഭിമിതനായ എംഎല്‍എ ഇനി കൂടുതല്‍ പ്രതിരോധത്തിലാകും

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, July 26, 2021

കൊല്ലം: രണ്ട് ഭാര്യമാരും ഒരു ജനപ്രതിനിധി പെണ്ണുപിടിയനും സ്ത്രീത്വത്തെ ബഹുമാനിക്കാത്തവനുമാണെന്ന് പറഞ്ഞ് ബന്ധം വേര്‍പെടുത്തുന്നതോടെ മുകേഷ് എംഎല്‍എ കൂടുതല്‍ പ്രതിരോധത്തില്‍. നടനും എംഎല്‍എയുമായ മുകേഷിന്റെ സ്വഭാവ വൈകല്യത്തിന്റെ പേരിലാണ് രണ്ടു വിവാഹ ബന്ധങ്ങളും വേര്‍പിരിയുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യ വിവാഹത്തിലെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളൊക്കെ തന്നെയാണ് രണ്ടാം ഭാര്യയും വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നതാണ് സത്യം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഒ മാധവന്റെ മകനും നടനുമായ മുകേഷിനെ സിപിഎം കൊല്ലം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത്. ജയിച്ചതിന് ശേഷം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തീര്‍ത്തും അനഭിമതനായിരുന്നു മുകേഷ്. മുകേഷിനെതിരെ പാര്‍ട്ടിക്കാരുടെ വലിയ എതിര്‍പ്പ് ഉയര്‍ന്നപ്പോഴും സിപിഎം നേതൃത്വം അതു മുഖവിലയ്ക്ക് എടുത്തില്ല.

എന്നാല്‍, തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെടുന്ന മുകേഷ് സിപിഎമ്മിന് ബാധ്യതയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയിലുള്ള മുകേഷിന്റെ പ്രവര്‍ത്തനത്തിലും പാര്‍ട്ടിയില്‍ അത്ര നല്ല അഭിപ്രായമില്ല.

അതിനിടെയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക മുകേഷിനെതിരെ വിവാഹ മോചനക്കേസും നല്‍കിയിരിക്കുന്നത്. ആദ്യ ഭാര്യ സരിത ബന്ധമൊഴിയാന്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് രണ്ടാം ഭാര്യ ദേവികയും പരാതിയില്‍ പറയുന്നത്. ഇതോടെ സ്ത്രീകളെ ബഹുമാനിക്കാത്ത ഒരാള്‍ എങ്ങനെ ജനപ്രതിനിധിയായി തുടരും എന്ന ചോദ്യമാണ് ഉയരുന്നത്.

ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതില്‍ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. മുകേഷിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ഭാര്യ അറിഞ്ഞതോടെയാണ് കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മുകേഷിന്റെ സ്വഭാവ വൈകല്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

വിവാദങ്ങള്‍ കൂടെപ്പിറപ്പായ മുകേഷിനെ ജനപ്രതിനിധിയാക്കുമ്പോള്‍ സിപിഎം ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതിനു വിപരീതമായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍. രാത്രിയില്‍ ഫോണ്‍ ചെയ്ത ആരാധകനോട് അന്തസ് വേണമെടാ അന്തസ് എന്ന് പറയുന്ന ഓഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞയിടെയാണ് ഫോണ്‍ വാങ്ങാന്‍ സഹായം തേടി പാലക്കാട് ഒറ്റപ്പാലത്തുനിന്നും വിളിച്ച 15 വയസുള്ള കുട്ടിയോട് മുകേഷ് പൊട്ടിത്തെറിച്ചത്. ആ വിഷയം പാര്‍ട്ടി മുന്‍കൈയ്യെടുത്താണ് ഒരുവിധത്തില്‍ ഒതുക്കി തീര്‍ത്തത്.

നേരത്തെ തന്നെ മുകേഷിന്റെ ദേഷ്യവും സ്ത്രീ വിഷയത്തിലെ ദൗര്‍ബല്യവും നാട്ടില്‍ പാട്ടാണ്. അതിനിടെ മീ ടൂ വിവാദത്തിലും മുകേഷിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാമിടയിലാണ് വിവാഹ മോചനക്കേസും പുതിയ തലവേദനയാകുന്നത്.

×