ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇ.ഡി വീണ്ടും സുപ്രീംകോടതിയില്‍

New Update

ഡല്‍ഹി: സ്വര്‍ണക്കടത്തിന് മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി ആദ്യം നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ശിവശങ്കറിന് കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കുകയായിരുന്നു.

Advertisment

publive-image

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നു. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തെത്തും ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് ശിവങ്കര്‍ ഇതൊക്കെ നടത്തുന്നത്. അതിനാല്‍ ജാമ്യം റദ്ദാക്കണം. നിയമവാഴ്ച ഉറപ്പാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ തടയിടുന്നു.

മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന, സിവില്‍ പൊലീസ് ഉദ്യോഗസ്ഥ മൊഴിയുടെ മൊഴി സംസ്ഥാന പൊലീസ് രേഖപ്പെടുത്തി. ഇതൊക്കെ സ്വതന്ത്രമായ അന്വേഷണത്തെ ബാധിക്കും.

ശിവശങ്കര്‍ ഇപ്പോള്‍ ജയിലിന് പുറത്താണല്ലോ, വീണ്ടും അകത്താക്കാനുള്ള സാഹചര്യമില്ലെന്നാണ് ജസ്റ്റിസ് അശോക്ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് മുമ്പ് പറഞ്ഞത്.

m sivasankar m sivasankar bail
Advertisment