ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു; കേസില്‍ ശിവശങ്കര്‍ നാലാം പ്രതി; അറസ്റ്റ് രേഖപ്പെടുത്തിയത് കോടതി അനുമതി നല്‍കിയതിന് പിന്നാലെ

New Update

publive-image

Advertisment

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്.

Advertisment