Advertisment

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം; ജാമ്യം ലഭിച്ചത് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും

New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം. മൂന്ന് കേസുകളാണ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ നിലവിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചത് കേസ് എടുത്തിരുന്നു.

Advertisment

publive-image

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ അറസ്റ്റിലായി എണ്‍പത്തിയൊന്‍പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

m sivasankar
Advertisment