സഖാവ് എം. സുകുമാരൻ നായർ ജ്വലിക്കുന്ന ഓർമ്മകളിൽ തീനാളമായി

ബെയ് ലോണ്‍ എബ്രഹാം
Monday, August 3, 2020

ഉഴവൂർ: സാധാരണ ജനങ്ങൾക്ക് ഒപ്പം സ്നേഹത്തോടെ ജീവിച്ച്,താൻ വിശ്വസിച്ച് സിപിഐ എം പാർട്ടിയോട് അന്ത്യശ്വാസം വരെ സത്യസന്ധത പുലർത്തിയ എം . സുകുമാരൻ നായർക്ക് പാർട്ടി നേതാക്കളും തന്റെ സഖാക്കളും, കുടുംബാംഗങ്ങളും,ബന്ധുമിത്രാദികളും, നാട്ടുകാരും ചേർന്ന് കണ്ണീർ പ്രണാമത്തോടെ വിടചൊല്ലി.

രാവിലെ മോനിപ്പള്ളിയിലെ പുല്ലാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തീൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, അഡ്വ. സുരേഷ് കുറുപ്പ് എംഎൽഎ,പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം ജോസഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ജെ ജോസഫ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ലോക്കൽകമ്മിറ്റി സെക്രട്ടറി ഷെറി മാത്യു എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.

പിന്നീട് മതപരമായ ചടങ്ങുകൾ ഒഴിവാക്കി മക്കളായ ബിജുവും ജിജുവും ചേർന്ന് ചീതയെക്ക് തീ കൊളുത്തി. നിരവധി രാഷ്ട്രീയ സംസ്കാരിക നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

×