കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് ശേഷം സിപിഐഎം നേതാവും ഇടത് എംഎല്‍എയുമായ എം സ്വരാജ് നടത്തിയ പ്രസംഗം കുത്തിപ്പൊക്കി യുഡിഎഫും ബിജെപിയും.
/sathyam/media/post_attachments/g7K1VMV2YbhD4XRzMHzI.jpg)
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിനെതിരെ ഇരു മുന്നണികളും പ്രധാന പ്രചരണായുധമാക്കുകയാണ് ഈ പ്രസംഗത്തിന്റെ വീഡിയോ. ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ ബ്രഹ്മചാരിയല്ല എന്ന തരത്തില്‍ സ്വരാജ് സംസാരിക്കുന്ന വീഡിയോ ആണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉപയോഗിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ ശബരിമലതന്നെയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് എന്ന സൂചനയാണ് തൃപ്പൂണിത്തുറയില്‍നിന്നടക്കം ഉണ്ടാവുന്നത്. സ്വരാജിനെതിരെ മത്സരിക്കുന്ന യുഡിഎഫിന്റെ കെ ബാബുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത് ശബരിമലയിലെ മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരിയാണ്.
അയ്യപ്പനെ അവഹേളിച്ച എല്‍ഡിഎഫ് സ്ഥാനാര്‍കത്ഥി പരാജയപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ബാബുവിന് കെട്ടിവെക്കാനുള്ള പണം നല്‍കുന്നതെന്നാണ് ശശിധരന്‍ നമ്പൂതിരിയുടെ വിശദീകരണം. മണ്ഡലത്തില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍വെച്ചാണ് പണം കൈമാറിയത്.