കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി

New Update

publive-image

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Advertisment

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അയ്യപ്പന് ഒരുവോട്ട് എന്ന് പ്രിന്റ്ചെയ്ത സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു.

മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്‍റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിലുണ്ട്. അഭിഭാഷകരായ പി കെ വര്‍ഗീസ്, കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

Advertisment