നാൽപത്തിനാലു വയസ്സ് പ്രായമുള്ള ബേബിയും ഒൻപതു വയസ്സുകാരനായ അപ്പുവും ഡൽഹിയിലെ വീട്ടിൽ വെച്ച് കെട്ടിപ്പിടിച്ചിരുന്നു കണ്ണുനീർ വാർത്തു കരഞ്ഞ രംഗം മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്: ബെറ്റി ലൂയിസ് ബേബി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, November 28, 2020

ഡിഗോ അമരാന്ത മാറഡോണക്കു അന്ത്യ പ്രണാമം അർപ്പിച്ച് ബെറ്റി ലൂയിസ് ബേബി എഴുതുന്നു.

ഡിഗോ അമരാന്ത മാറഡോണക്കു അന്ത്യ പ്രണാമം..😪
മാറഡോണ കൽക്കത്തയിൽ വരുന്നെന്നറിഞ്ഞ് എന്നോട് മാത്രം പറഞ്ഞിട്ട് കൽക്കത്തയ്ക്കു യാത്ര തിരിച്ച ബേബിയെ ഞാനോർക്കുന്നു……മെസ്സിയുടെ കളി കാണാൻ ബേബിയും അപ്പുവും പോയ കഥ വേറെ ഉണ്ട്..

നാൽപത്തിനാലു വയസ്സ് പ്രായമുള്ള ബേബിയും ഒൻപതു വയസ്സുകാരനായ അപ്പുവും ഡൽഹിയിലെ വീട്ടിൽ വെച്ച് കെട്ടിപ്പിടിച്ചിരുന്നു കണ്ണുനീർ വാർത്തു കരഞ്ഞ രംഗം മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.

.1994 ൽ ലോക കപ്പ്‌ ഫുട്ബോൾ മത്സരത്തിൽ നിന്നും ഉത്തേജക ഔഷധം ഉപയോഗിച്ചു എന്ന് ആരോപിച്ചു് മാറഡോണയെ മത്സരങ്ങളിൽ നിന്നും ബ്രഷ്ട് കല്പിച്ച വാർത്ത അറിഞ്ഞപ്പോളായിരുന്നു അത്..രണ്ടു പേരും വിങ്ങിപൊട്ടി കരയുകയായിരുന്നു..

എന്റെ വീട്ടിലെ എല്ലാവരും സ്പോർട്സ് പ്രേമികളാണ്… അതിൽ ബേബിയും ഡാഡിയും ആങ്ങളയും അപ്പുവും ഫുട്ബോൾ ഭ്രാന്തന്മാരാണ്..അവരുടെ ആരാധനാ പാത്രങ്ങളും ഏതാണ്ടൊരുപോലെ തന്നെ…

മാറഡോണയുമൊത്തുള്ള ചിത്രം ഫ്രെയിം ചെയ്തു തന്നത് ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട സൂക്ഷിപ്പിൽ പെടുന്നു…

×