രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം തുടര്‍ന്നാല്‍ ഇടതുമുന്നണിയുടെ ജയം എളുപ്പമാകും: അഖിലേന്ത്യാ നേതാവെന്ന നിലയില്‍ തന്‍റെ മുന്‍ഗണന മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല: കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായെന്നും എം.എ.ബേബി

New Update

publive-image

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണം തുടര്‍ന്നാല്‍ ഇടതുമുന്നണിയുടെ ജയം എളുപ്പമാകുമെന്ന് എം. എ ബേബി. എല്‍ഡിഎഫിന്റെ ആളാണെങ്കില്‍, അവരുടെ കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും സ്വര്‍ണക്കടത്തു വരെ നടത്താമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കടന്നാക്രമിച്ചായിരുന്നു ഈ പ്രതികരണം.

Advertisment

അഖിലേന്ത്യാ നേതാവെന്ന നിലയില്‍ തന്‍റെ മുന്‍ഗണന മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായെന്നും എം.എ.ബേബി വിമര്‍ശിച്ചു.

ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദമായിരുന്നു രാഹുലിനും. പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കു ബിജെപിയിലേക്കു പോകാന്‍ ഉത്തേജനം നല്‍കുന്നത്‌ ഈ സമീപനമാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍ നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായെന്നു സിപിഎം കുറ്റപ്പെടുത്തി.

Advertisment